Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Railway Compound

Kollam

റെ​യി​ല്‍​വേ കോ​മ്പൗ​ണ്ട് മാ​ലി​ന്യ​ക്കൂ​മ്പാ​രം; യാ​ത്ര​ക്കാ​രും നാ​ട്ടു​കാ​രും ദു​രി​ത​ത്തി​ല്‍

കൊ​ല്ലം: കൊ​ല്ലം റെ​യി​ല്‍​വേ സ്റ്റേ​ഷ​നോ​ട് ചേ​ര്‍​ന്നു​ള്ള മെ​മു ഷെ​ഡി​ന് സ​മീ​പം മാ​ലി​ന്യ​നി​ക്ഷേ​പ കേ​ന്ദ്ര​മാ​യി മാ​റു​ന്നു. റെ​യി​ല്‍​വേ കോ​മ്പൗ​ണ്ടി​ന്‍റെ മ​തി​ല്‍​ക്കെ​ട്ടു​ക​ള്‍ ഈ ​ഭാ​ഗ​ത്ത് ത​ക​ര്‍​ന്നു​കി​ട​ക്കു​ന്ന​തും കാ​ടു​ക​യ​റി​യ​തു​മാ​ണ് മാ​ലി​ന്യം ത​ള്ളാ​ന്‍ സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​ത്.

ട്രെ​യി​നി​ല്‍ നി​ന്ന് ശേ​ഖ​രി​ക്കു​ന്ന മാ​ലി​ന്യ​ങ്ങ​ള്‍ കൃ​ത്യ​സ​മ​യ​ത്ത് നീ​ക്കം ചെ​യ്യാ​തെ ഇ​വി​ടെ കൂ​ട്ടി​യി​ടു​ന്ന​തും പ​തി​വാ​ണ്. ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ള്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള​വ പ്ലാ​സ്റ്റി​ക് ക​വ​റു​ക​ളി​ലാ​ക്കി​യാ​ണ് ഇ​വി​ടെ ത​ള്ളു​ന്ന​ത്. തെ​രു​വു​നാ​യ്ക്ക​ളും മ​റ്റും ഇ​വ ക​ടി​ച്ചു​കീ​റി മാ​ലി​ന്യം റോ​ഡി​ലാ​കെ ചി​ത​റി​ക്കി​ട​ക്കു​ന്ന നി​ല​യി​ലാ​ണ്.
ഇ​തി​നു​പു​റ​മെ, സാ​മൂ​ഹ്യ​വി​രു​ദ്ധ​ര്‍ രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ ദൂ​ര​സ്ഥ​ല​ങ്ങ​ളി​ല്‍ നി​ന്ന് വാ​ഹ​ന​ങ്ങ​ളി​ലെ​ത്തി വ​ന്‍​തോ​തി​ല്‍ മാ​ലി​ന്യം ത​ള്ളു​ന്നു​ണ്ടെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. മ​ഴ പെ​യ്യു​മ്പോ​ള്‍ മാ​ലി​ന്യം അ​ഴു​കി രൂ​ക്ഷ​ഗ​ന്ധ​മാ​ണ് വ​മി​ക്കു​ന്ന​ത്. കൊ​തു​കും ഈ​ച്ച​യും പെ​രു​കി​യ​തി​നാ​ല്‍ പ​ക​ര്‍​ച്ച​വ്യാ​ധി ഭീ​ഷ​ണി​യും ഉ​യ​ര്‍​ത്തി​യി​ട്ടു​ണ്ട്.
പ്ര​ദേ​ശ​ത്തി​ന് സ​മീ​പ​ത്താ​യി നി​ര​വ​ധി വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളും ബ​സ് സ്റ്റോ​പ്പും ഉ​ള്ള​താ​ണ്. റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലേ​ക്ക് എ​ളു​പ്പ​ത്തി​ല്‍ പ്ര​വേ​ശി​ക്കാ​നാ​യി യാ​ത്ര​ക്കാ​ര്‍ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന വ​ഴി കൂ​ടി​യാ​ണി​ത്. അ​തു​കൊ​ണ്ടു​ത​ന്നെ മാ​ലി​ന്യ​പ്ര​ശ്‌​നം വ​ലി​യ ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ള്‍​ക്കും കാ​ര​ണ​മാ​കും.

മു​മ്പ് കോ​ര്‍​പ​റേ​ഷ​ന്‍ ഇ​ട​പെ​ട്ട് പ്ര​ദേ​ശം വൃ​ത്തി​യാ​ക്കി​യി​രു​ന്നെ​ങ്കി​ലും ദി​വ​സ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ മാ​ലി​ന്യ​ക്കെ​ട്ടു​ക​ള്‍ വീ​ണ്ടും പ്ര​ത്യ​ക്ഷ​പ്പെ​ട്ടു. മാ​ലി​ന്യം ത​ള്ളു​ന്ന​വ​രെ ക​ണ്ടെ​ത്താ​നും ക്ാ​മ​റ​ക​ള്‍ സ്ഥാ​പി​ക്കാ​നു​മു​ള്ള അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

ജ​ന​ത്തി​ര​ക്കു​ള്ള സ്ഥ​ല​ത്ത് ഇ​ങ്ങ​നെ​യൊ​രു മാ​ലി​ന്യ​ക്കൂ​മ്പാ​രം അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല. മ​തി​ല്‍ ത​ക​ര്‍​ന്നു​കി​ട​ക്കു​ന്ന​തും കു​റ്റി​ക്കാ​ടു​ക​ളും സാ​മൂ​ഹ്യ​വി​രു​ദ്ധ​ര്‍​ക്ക് താ​വ​ള​മാ​വു​ക​യാ​ണ്.

 

Latest News

Corehub Up